2014, നവംബർ 28, വെള്ളിയാഴ്‌ച

E for Elephant.



E for Elephant.
---------------------------------------------
നാം കുഞ്ഞുങ്ങൾക്കു പരിചയപ്പെടുത്തുന്ന വലിയ മൃഗം
ചെറിയ മനുഷ്യർക്ക് വേണ്ടി ഭാരിച്ച ജോലികൾ ചെയ്യാൻ
വിധിക്കപ്പെട്ടവർ
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർ, കാടിന്റെ മക്കൾ
ഉത്സവങ്ങൾക്ക് കൊഴുപ്പ് വരണമെങ്കിൽ
രാഷ്ട്രീയ ദൈവങ്ങളെ വരവേൽകണമെങ്കിൽ
വിനോദസഞ്ചാരികളെ ആകര്ഷിക്കണമെങ്കിൽ
ഇവർ നെറ്റിപ്പട്ടം കെട്ടി ചങ്ങലയിട്ടു ഒരുങ്ങി നിൽക്കണം
കാലിലെ ചങ്ങലയുടെ വൃണങ്ങൾ ഇവർ സഹിക്കുന്നു
ആനക്കാരൻ തോട്ടി കൊണ്ട് കുത്തുന്നതും ഇവർ സഹിക്കുന്നു
വെയിലത്തു ചുട്ടു പഴുത്ത ടാർ റോഡിലൂടെ നടക്കുമ്പോൾ
കാല്പാദം പൊള്ളിയതും ഇവർ സഹിക്കുന്നു
സർകസ്സുകാർ ഇവരെ രണ്ടു കാലിലും ഒറ്റ ക്കാലിലും അഭ്യാസം ചെയ്യിച്ചു
കൈ അടിയുംപണവും നേടുന്നു. അതും സഹിക്കുന്നു.
ഇവരുടെ കണ്ണിൽ ഭക്തിയാണോ, ഭയമാണോ, നിസ്സഹായതയാണോ
നഷ്ടമായ കാടിനെ പറ്റിയുള്ള ഓര്മയാണോ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ