2014, നവംബർ 28, വെള്ളിയാഴ്‌ച

കേരളപ്പിറവി



കേരളപ്പിറവി
--------------------
നവംബർ ഒന്ന് ൧൯൫൬ (1956) എന്റെ മനസ്സിൽ ഓടി വരുന്നു. ഞാൻ ൫ (5) ൽ പഠിക്കുന്നു. കാര്തിയായനി  അമ്മ ടീച്ചറിന്റെ ക്ലാസ്സിൽ.
നവംബർ ഒന്ന് ആ വര്ഷം ദീവാളിയും കൂടിയാണ്. ടീച്ചർ ഒരു ദിവസം പറഞ്ഞു. നവംബർ ഒന്നിന് കേരള സംസ്ഥാനം ഉണ്ടാകുന്നു. ഇനിയും നമ്മുടെ സംസ്ഥാനം കേരളം ആണ്. അതുവരെ തിരുവിതാംകൂർ-കൊച്ചി ആയിരുന്നു. കേരള പിറവി ദിനത്തിൽ എല്ലാവരും രാവിലെ എട്ടു മണിക്ക് സ്കൂളിൽ എത്തണം.

ദീവാലി കുളിയെല്ലാം കഴിഞ്ഞു എട്ടു മണിക്ക് മുൻപ് തന്നെ ക്ലാസ്സിൽ എത്തി. എന്തോ വലിയ സംഭവം നടക്കാനിരിക്കുന്നു എന്ന ചിന്ത. എല്ലാവര്ക്കും കടലാസ്സുകൊണ്ടുള്ള ത്രിവർണ പതാക തന്നു. സ്കൂളിൽ നിന്നും ഒന്നര മൈൽ ദൂരെ ഉള്ള junction  വരെ ഘോഷ യാത്ര. പാടാൻ രാഘവൻ നായർ സാർ എഴുതി ഈണം ഇട്ട പാട്ടും.
വരികയായ് വരികയായ് വീണ്ടുമൈക്ക്യ കേരളം
വരികയായ് ഞങ്ങൾ കാത്തു കാത്തിരുന്ന കേരളം
...........”
ഘോഷയാത്ര കഴിഞ്ഞു വന്നപ്പോൾ സ്കൂളിൽ നിന്ന് അവൽ പൊതി തന്നു. നടന്നതിന്റെ ക്ഷീണം കാരണം നല്ല രുചി.
മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഓർമ്മ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ