2014, നവംബർ 28, വെള്ളിയാഴ്‌ച

പ്രപഞ്ച സൃഷ്ടി



പ്രപഞ്ച സൃഷ്ടി
---------------------
പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപ് ഇവിടെ ശൂന്യത ആയിരുന്നു. വട്ട പൂജ്യം. പിന്നെ എങ്ങിനെ ഇത്രയും അനന്തമായ പ്രപഞ്ചം ഉണ്ടായി.?

മത വിശ്വാസം പറഞ്ഞു.   ... ഇതെല്ലാം ദൈവം സൃഷ്ടിച്ചതാണ്                                                                                                                                                                                                                                                                                       ----------    എത്ര simple
 .
ഭൌതിക ശാസ്ത്രം സ്ഥാപിച്ചു: ... വിസ്ഫോടനം ... BIG BANG .. ൽ നിന്നും എനർജി മാറ്റർ ആയി മാറ്റർ എനർജി ആയി. മാറിക്കൊണ്ടിരിക്കുന്നു.
                                                                                             -------- പേടിയാകുന്നു

  ഗണിത ശാസ്ത്രത്തിനു ഒരു സംശയവും ഇല്ല:-...... 0  യിൽ നിന്നും (+)ve  universe  ഉം  (-)ve  universe  ഉം ഉണ്ടായി.
                                                                                                 ---------- സ്വാഹ :

നീലക്കൊടുവേലി



നീലക്കൊടുവേലി
----------------------------------------
അവൻ കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശി പറഞ്ഞുകൊടുത്ത കഥയിലെ നീലക്കൊടുവേലി അവന്റെ മനസ്സിൽ മായാതെ കിടന്നു.
അത് കിട്ടിയാൽ പത്തായത്തിൽ നെല്ല് ഒഴിയാതെ ഇരിക്കും. പണപ്പെട്ടിയിൽ എപ്പോഴും ധാരാളം പണം. ആഭരണങ്ങളും കളിപ്പാട്ടങ്ങളും ഇഷ്ടം പോലെ. പലഹാരങ്ങളും വിശേഷപെട്ട വസ്ത്രങ്ങളും എല്ലാ ആഡംബരങ്ങളും.
അവൻ നീലക്കൊടുവേലിയെ സ്വപ്നം കണ്ടു നടന്നു.
എവിടെ കിട്ടും ഈ അത്ഭുത വസ്തു. ഇത് സ്വർഗത്തിൻ വളരുന്ന ചെടിയാണ്. എപ്പോഴും നീല നിറത്തിൽ പ്രകാശിച്ചു കൊണ്ടിരിക്കും. ഒരു കൂട്ടുകാരൻ പറഞ്ഞു. മഴ പെയ്യുമ്പോൾ ചിലപ്പോൾ ഭൂമിയിൽ വീഴും
.
അവൻ നീലക്കൊടുവേലി തേടി നടന്നു. സ്കൂളിൽ പോകാതായി. മറ്റൊന്നിലും ശ്രദ്ധ ഇല്ലാതായി. കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു.
.......  ഭൂമി സ്വയം തിരിയുകയും സൂര്യനെ ചുറ്റുകയും ചെയ്തു കൊണ്ടിരുന്നു. ഋതുക്കൾ മാറിക്കൊണ്ടിരുന്നു.
പല പല മാറ്റങ്ങൾ ലോകത്തുണ്ടായിക്കൊണ്ടിരുന്നു. പക്ഷെ അവൻ അതൊന്നും അറിഞ്ഞില്ല. നീലക്കൊടുവേലി കിട്ടിയാൽ എല്ലാ പ്രശ്നങ്ങളും തീരും. അവൻ സ്വപ്‌നങ്ങൾ നെയ്തു കൊണ്ടിരുന്നു.
ആകാശത്തു മഴമേഘങ്ങൾ കണ്ടാൽ മാനത്തേക്കു കണ്ണും നട്ടിരിക്കും. നീല നിറത്തിൽ പ്രകാശിക്കുന്ന എന്തെങ്കിലും താഴേക്കു വീഴുന്നുണ്ടൊ.
അവനിപ്പോഴും തേടിക്കൊണ്ടേയിരിക്കുന്നു. നീലക്കൊടുവേലിക്കു വേണ്ടി. എന്നെങ്കിലും കിട്ടാതിരിക്കില്ല.


 (നാളെ നാളെ നാളെ. നാളെയാണു നറുക്കെടുപ്പ് .)


ചരിത്രത്തിലെ ഒരു മഹാ ചതി





 ചരിത്രത്തിലെ ഒരു മഹാ ചതി 
---------------------------------------



മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ.
അമോദത്തോടെ വസിക്കും കാലം
അപത്തങ്ങാര്‍ക്കുമോട്ടില്ല താനും.
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാല മരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം.
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല

കേരളപ്പിറവി



കേരളപ്പിറവി
--------------------
നവംബർ ഒന്ന് ൧൯൫൬ (1956) എന്റെ മനസ്സിൽ ഓടി വരുന്നു. ഞാൻ ൫ (5) ൽ പഠിക്കുന്നു. കാര്തിയായനി  അമ്മ ടീച്ചറിന്റെ ക്ലാസ്സിൽ.
നവംബർ ഒന്ന് ആ വര്ഷം ദീവാളിയും കൂടിയാണ്. ടീച്ചർ ഒരു ദിവസം പറഞ്ഞു. നവംബർ ഒന്നിന് കേരള സംസ്ഥാനം ഉണ്ടാകുന്നു. ഇനിയും നമ്മുടെ സംസ്ഥാനം കേരളം ആണ്. അതുവരെ തിരുവിതാംകൂർ-കൊച്ചി ആയിരുന്നു. കേരള പിറവി ദിനത്തിൽ എല്ലാവരും രാവിലെ എട്ടു മണിക്ക് സ്കൂളിൽ എത്തണം.

ദീവാലി കുളിയെല്ലാം കഴിഞ്ഞു എട്ടു മണിക്ക് മുൻപ് തന്നെ ക്ലാസ്സിൽ എത്തി. എന്തോ വലിയ സംഭവം നടക്കാനിരിക്കുന്നു എന്ന ചിന്ത. എല്ലാവര്ക്കും കടലാസ്സുകൊണ്ടുള്ള ത്രിവർണ പതാക തന്നു. സ്കൂളിൽ നിന്നും ഒന്നര മൈൽ ദൂരെ ഉള്ള junction  വരെ ഘോഷ യാത്ര. പാടാൻ രാഘവൻ നായർ സാർ എഴുതി ഈണം ഇട്ട പാട്ടും.
വരികയായ് വരികയായ് വീണ്ടുമൈക്ക്യ കേരളം
വരികയായ് ഞങ്ങൾ കാത്തു കാത്തിരുന്ന കേരളം
...........”
ഘോഷയാത്ര കഴിഞ്ഞു വന്നപ്പോൾ സ്കൂളിൽ നിന്ന് അവൽ പൊതി തന്നു. നടന്നതിന്റെ ക്ഷീണം കാരണം നല്ല രുചി.
മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഓർമ്മ.