2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

കള്ള കാക്ക




കള്ള കാക്ക
==========
FLASH NEWS --- കാക്ക കൂടുകളിൽ പോലീസ് റെയിഡ്…
കേരളത്തിലെ കുഞ്ഞുങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡ് കാക്ക കൂടുകളിൽ റെയിഡ് നടത്തി. കുഞ്ഞുങ്ങളുടെ കൈയിൽ  നിന്നും കാലാ കാലങ്ങളായി നെയ്യപ്പം തട്ടി പറിച്ചു കൊണ്ടിരുന്നതായും   പിന്നെ  പല പല സാധനങ്ങൾ അടിച്ചു മാറ്റി കോണ്ട് പോയിരുന്നതായും പരാതിയിൽ പറയുന്നു. ഇവരെ കണ്ടാലും കള്ളന്മാരാണെന്ന് തോന്നുമത്രെ.

പക്ഷെ റെയിഡിൽ ഒരു തൊണ്ടിയും കണ്ടു കിട്ടിയില്ല....  .തുടര്ന്നുള്ള അന്വേഷണത്തിൽ  കേരളത്തിലെ എല്ലാ അമ്മമാരും കുറ്റവാളികളായി കണ്ടെത്തി. സാധനങ്ങൾ  അടിച്ചു മാറ്റിയത് അമ്മാമാരാണത്രേ. എന്നിട്ട് പാവം കാക്കയെ പഴി ചാരുകയായിരുന്നു. അമ്മമാരുടെ പേരിൽ  നടപടി ഉടനെ ഉണ്ടാകും.

അന്വേഷണ സംഘം കാക്കയെ പറ്റി  വേറെയും ചിലതു  കണ്ടെത്തി. തന്റെ ബുദ്ധിയും സാമർഥ്യവും കൗശലവും ഉപയോഗിച്ചു വളരെ പാടു പെട്ടാണ്  അന്നന്നത്തെ ആഹാരം നേടുന്നത് . അതോടൊപ്പം തന്നെ മനുഷ്യർ അങ്ങുമിങ്ങും വലിച്ചെറിയുന്ന മാലിന്യങ്ങൾ എല്ലാം വൃത്തിയാക്കുന്ന  ജോലി ഒരു പ്രതിഫലവും പറ്റാതെ ചെയ്യുന്നു. .. ആരെങ്കിലും അതിഥികൾ വരാൻ സാധ്യതയുണ്ടെങ്കിൽ വീട്ടുകാർക്ക്  നേരത്തെ മുന്നറിയിപ്പ് നൽകുന്നതും ഇവരാണ്..... മനുഷ്യരുടെ മരിച്ചു പോയ പൂർവികരുടെ ആത്മാവിനെ കർക്കിട വാവിന് ബലിചൊറുണ്ണാൻ കൊണ്ടു വരുന്ന സേവനവും ഇവർ  ചെയ്യുന്നു….. ഒരു കൂട്ടിൽ കണക്കിൽ പെടാത്ത രണ്ടു മുട്ടകൾ അന്വഷണ സംഘം കണ്ടെടുത്തു. അതു കുയിലിന്റെ അനാഥ മുട്ടകളാണെന്നും ആ മുട്ടകളെയും വിരിയിച്ചു വളർത്തി കൊള്ളാം എന്ന് ആ തള്ള കാക്ക പറഞ്ഞത് കേട്ട് ഉദ്യോഗസ്ഥന്റെ കണ്ണ് നിറഞ്ഞു.

കാക്കകളുടെ സേവനത്തെയും നല്ല മനസ്സിനെയും അന്വേഷണ സംഘം പ്രകീർത്തിച്ചു.

അമ്മമാരെല്ലാം അഴിയെണ്ണേണ്ടി വരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ