2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

ഉപദേശി



ഉപദേശി
======
എന്നെ ഉപദേശിക്കാൻ അയാൾക്കെന്താണ് അർഹതയുള്ളത്‌ ?.

ശരിയല്ലേ?...  കള്ളും കുടിച്ചു, ബീടീം വലിച്ചു തെമ്മാടിയായി കണ്ടമാനം നടന്നവൻ ഉപദേശിക്കാൻ വന്നിരിക്കുന്നു.

 ഒരാളെ ഉപദേശിക്കുന്ന ആളിനു ചില  ഗുണങ്ങൾ ഉണ്ടാകണം. സിഗരറ്റ് വലിക്കുന്ന അല്ലെങ്കിൽ വലിച്ചിരുന്ന ആൾ മറ്റൊരാളോട് സിഗരറ്റ് വലിക്കുന്നതിന്റെ ദോഷങ്ങളെ പറ്റി പറഞ്ഞു ഗുണദോഷിക്കുക. മദ്യപാനി മദ്യപാനത്തിനെതിരായി പ്രവർത്തിക്കുക. കൊള്ളക്കാരനും തെമ്മടിയുമായി നടന്നവൻ വേദാന്തം പ്രസംഗിക്കുക. ആഡംബരത്ത്തിൽ ജീവിച്ചിരുന്ന ആൾ ലളിതമായ ജീവിതം നയിക്കണമെന്ന് ആഹ്വാനം ചെയ്യുക. ഇതിലൊക്കെ എന്ത് ആത്മാർഥത ആണുള്ളത്.

ഇതിനു ഒരു മറുവശം കൂടിയുണ്ട്. എന്തിന്റെയെങ്കിലും ദൂഷ്യ ഫലങ്ങൾ ജീവിതത്തിൽ അനുഭവിച്ച ഒരാൾക്ക് തീർച്ചയായും അതിന്റെ ഭവിഷ്യത്തിനെ പറ്റി ആധികാര്യമായി പറയാനാകും. ധാരാളം സിഗരറ്റുകൾ ചെയിനായി വലിച്ചു ചുമയും ശ്വാസം മുട്ടലും ഹൃദ്രോഗവും ബൈപാസും എല്ലാം കൊണ്ട് കഷ്ടപെട്ട ഒരാൾ, വലി നിർത്തിയപ്പോൾ ഉണ്ടായ സുഖാനുഭവം., ഇതെല്ലാം മറ്റുള്ളവര്ക്ക് ഉപദേശം കൊടുക്കാൻ അയാളെ അർഹനാക്കുന്നു. വളരെ പ്രായോഗികമായ ഉപദേശങ്ങൾ തരാൻ അയാൾ തീർച്ചയായും അർഹനാണ്. തെമ്മാടിയും ഗുണ്ടായും ആയി ജീവിച്ചവന് ആ ജീവിതത്തിന്റെ ദൂഷ്യങ്ങളും  മറ്റും നന്നായി മനസ്സിലാക്കിയിട്ടുണ്ടാകും. മാനസാന്തരം വന്ന കള്ളൻ നല്ലൊരു പൊലീസാകാൻ യോഗ്യനാണ്

ഉപദേശത്തിന്റെ ആത്മാർത്തതയാണ്  വിലയിരുതെണ്ടാത്. ഉപദേശിക്കുന്ന ആളിനെയല്ല. പഴയ ഒരു ചൊല്ലുണ്ട്.  Water can be used to purify, irrespective of its purity ("മാലിന്യം കഴുകാൻ ജലത്തിന്റെ പരിശുദ്ധി നോക്കേണ്ട ആവശ്യമില്ല".)  ഇന്നത്തെ കാലത്തു ആരും സമ്മതിച്ചു തരില്ല. പക്ഷെ പഴംചൊല്ലിൽ പതിരില്ല.

എന്റെ വക ഉപദേശം . ചെവിക്കൊള്ളാതിരിക്കരുത്.  :-   ദുശ്ശീലങ്ങൾ വേണ്ട.. പിന്നീട് മാറ്റി എടുക്കാൻ വിഷമം. ജീവനും ആരോഗ്യവും വിലപ്പെട്ടതാണ്‌. പുകയില - മദ്യ വ്യവസായികൾക്ക് നമ്മൾ ലാഭം ഉണ്ടാക്കി കൊടുക്കണ്ടാ.

ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ